തൃഷ എന്ന പേര് തമിഴ് സിനിമാ ലോകത്തിന് പുറമെ ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലും സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ വിജയ് തന്റെ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഈ ഒഴിവിലേക്ക് തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ നടി തൃ-ഷയെ മത്സരിപ്പിക്കാൻ വിജയ് നീക്കം നടത്തുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ.
തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ തൃ-ഷയെ ഇറക്കുന്നതിലൂടെ മണ്ഡലം നിലനിർത്തുക മാത്രമല്ല, സ്ത്രീ വോട്ടർമാരുടെ വലിയൊരു പിന്തുണ ഉറപ്പാക്കാനും വിജയ് ലക്ഷ്യമിടുന്നു. നിലവിൽ ടി.വി.കെ തമിഴ്നാട്ടിൽ വലിയൊരു ശക്തിയായി മാറിയിരിക്കുകയാണ്. സിനിമയിൽ വിജയ്-തൃ-ഷ ജോഡികൾക്ക് ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയത്തിലും ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തൃ-ഷയോ ടി.വി.കെ നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ തൃഷ തയ്യാറാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
തമിഴക വെട്രി കഴകം ഈ ഉപതിരഞ്ഞെടുപ്പിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് ഉയർത്തപ്പെടുന്ന സാഹചര്യത്തിൽ, സ്വന്തം മണ്ഡലത്തിൽ മറ്റൊരു കരുത്തുറ്റ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ അഭിമാന പ്രശ്നമാണ്. തൃഷയെപ്പോലൊരു ജനപ്രിയ താരത്തെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ മുന്നണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ടി.വി.കെയ്ക്ക് സാധിക്കും. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. തമിഴ് സിനിമയിലെ ഭാഗ്യനായിക രാഷ്ട്രീയത്തിലും വിജയം ആവർത്തിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. READ MORE https://periya.in/mk-stalin-reacts-to-tamil-nadu-election-defeat-2026/
















Leave a Reply