മുംബൈ റെയിൽവേ സ്റ്റേഷനിലെ നായയും ലോക്കോ പൈലറ്റിന്റെ ഇടപെടലും

മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ

മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ മഴയത്ത് പാളത്തിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉദ്വേഗജനകമായ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മുംബൈയിൽ കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രെയിനുകൾ പതിവിലും സാവധാനമാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കുർള റെയിൽവേ സ്റ്റേഷനിലെ വെള്ളം നിറഞ്ഞ ട്രാക്കിൽ ഒരു തെരുവ് നായ നിലയുറപ്പിച്ചത്. ട്രെയിൻ തൊട്ടടുത്തെത്തിയിട്ടും പാളത്തിൽ നിന്ന് മാറാൻ നായ തയ്യാറായില്ല. നായയെ രക്ഷിക്കാനായി അതേ ട്രാക്കിലൂടെ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും ഫലം കണ്ടില്ല. നായ ട്രാക്കിൽ നിന്ന് മാറാത്തതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത വളരെയധികം കുറയ്ക്കുകയായിരുന്നു.

യുവാവിന്റെ സാഹസികമായ രക്ഷാപ്രവർത്തനം

ട്രെയിനിന്റെ വേഗത കുറഞ്ഞ സമയത്ത്, നായയെ രക്ഷിക്കാനായി ഒരു യുവാവ് ട്രാക്കിലേക്ക് എടുത്തുചാടി. എന്നാൽ യുവാവ് എത്ര ശ്രമിച്ചിട്ടും നായ പാളത്തിൽ നിന്ന് മാറാൻ തയ്യാറായില്ല. ഒടുവിൽ ട്രെയിൻ മുന്നോട്ട് വരുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ സൈബറിടത്ത് വൈറലായതിന് പിന്നാലെ നായ സുരക്ഷിതയാണോ എന്നാണ് സോഷ്യൽ ലോകം തിരയുന്നത്. വീഡിയോ കണ്ട ദൃക്സാക്ഷികളിൽ ചിലർ കമന്റുകളിലൂടെ വ്യക്തമാക്കിയത്, നായ സുരക്ഷിതയാണെന്നും അതിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ്. നായയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് വലിയ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതല്‍ വാർത്തകൾക്കായി ഞങ്ങളുടെ ചാനല്‍ ഫോളോ ചെയ്യുക. Read more…https://periya.in/vd-satheesan-mangalapuram-trip-controversy/

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു