പക്ഷാഘാതം ബാധിച്ച യുവാവിന് കൈത്താങ്ങായി ബ്രദേഴ്സ് കൂടാനം ക്ലബ്; 11,000 രൂപ ധനസഹായം കൈമാറി

പെരിയ: പക്ഷാഘാതം ബാധിച്ചു ഗുരുതരാവസ്ഥയിൽ കഴിയുന്ന കാഞ്ഞങ്ങാട് പെരിയ സ്വദേശി രവിക്ക് (42) ചികിത്സാ സഹായവുമായി ബ്രദേഴ്സ് കൂടാനം ക്ലബ് രംഗത്തെത്തി. രവിയുടെ തുടർചികിത്സയ്ക്കായി ക്ലബ് സമാഹരിച്ച 11,000 രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

ബ്രദേഴ്സ് ക്ലബ് മുൻ പ്രസിഡന്റ് വേണു കാടൻ വീടിന്റെ നേതൃത്വത്തിൽ, മറ്റ് ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ഗംഗാധരൻ കാപ്യ വീടിനാണ് തുക കൈമാറിയത്.

ഗൾഫിൽ ജോലിക്കിടെ പക്ഷാഘാതം ബാധിച്ച രവി നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയിലൂടെ രവിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ ഇതിനായി ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് വരുമെന്നത് രവിയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലപ്പുറമാണ്.

ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രവി. രവിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബവും നാട്ടുകാരും.

സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന നമ്പറിലോ ബാങ്ക് അക്കൗണ്ട് വഴിയോ ബന്ധപ്പെടാവുന്നതാണ്:

 ഫോൺ: 8921321762

 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ബാങ്ക്: കേരള ഗ്രാമീണ ബാങ്ക്, പെരിയ ബസാർ ശാഖ

 അക്കൗണ്ട് നമ്പർ: 40442101070671

  IFSC Code: KLGB0040442

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു