തിരുവനന്തപുരം: ലഹരിനയത്തിൽ വിപ്ലവകരമായ മാറ്റം വേണമെന്നും കഞ്ചാവ് നിയമവിധേയമാക്കണമെന്നും ബിജു പ്രഭാകർ ഐഎഎസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഭരണതലത്തിലെ അഴിമതിയെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. എംഡിഎംഎ (MDMA) പോലുള്ള മാരകമായ രാസലഹരികളിൽ നിന്ന് യുവാക്കളെ രക്ഷിക്കാൻ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ‘നേരേ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

വിദേശ രാജ്യങ്ങളിലെ മാതൃകയിൽ ‘റെസ്പോൺസിബിൾ കഞ്ചാവ് ഉപയോഗം’ (Responsible Cannabis Use) പ്രോത്സാഹിപ്പിക്കണം. കഞ്ചാവ് ഉപയോഗിച്ചതുകൊണ്ട് ആരും നശിച്ചുപോയ ചരിത്രമില്ലെന്നും, എന്നാൽ മദ്യം കരളും ജീവിതവും തകർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആംസ്റ്റർഡാം പോലുള്ള നഗരങ്ങളിൽ കഞ്ചാവ് വിൽക്കുന്ന കഫേകൾ പോലുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കൽ ഉപയോഗിച്ചാൽ തിരിച്ചു വരാൻ കഴിയാത്ത വിധം തലച്ചോറിനെ ബാധിക്കുന്ന എംഡിഎംഎ പോലുള്ള ലഹരികളെ തടയാൻ കള്ളും വൈനും ബിയറും കൂടുതൽ ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

















Leave a Reply