വിക്രം-1 കുതിക്കാൻ ഒരുങ്ങുമ്പോൾ രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം-1 ജൂലൈ 12 മുതൽ ഓഗസ്റ്റ് നാല് വരെയുള്ള വിൻഡോയിലാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഈ ചരിത്രപരമായ വിക്ഷേപണം നടക്കുക. രാജ്യത്തെ ബഹിരാകാശ ഗവേഷണ-വിക്ഷേപണ സംവിധാനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകിയതിന് പിന്നാലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ റൂട്ട് ഏറോസ്പേസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ നേട്ടത്തിന് പിന്നിൽ.
ആഗമൻ എന്ന പേരിൽ വിക്രം-1 കുതിക്കുന്നു
ആദ്യത്തെ വിക്ഷേപണത്തിന് ‘ആഗമൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സംസ്കൃതത്തിൽ ‘തുടക്കം’ എന്നർത്ഥം വരുന്ന ആഗമൻ, രാജ്യത്തെ ബഹിരാകാശ വിക്ഷേപണ രംഗത്തെ വൻതുടക്കങ്ങളുടെ തുടക്കമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനകം തന്നെ ശ്രീഹരിക്കോട്ടയിൽ എത്തിച്ച വിക്രം-1 റോക്കറ്റിന്റെ ഒന്നാം വിക്ഷേപണത്തിനായുള്ള ഇന്റഗ്രേഷൻ പൂർത്തിയാക്കി അവസാന ഘട്ട നിരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നാല് വർഷം മുൻപ് രാജ്യത്തെ ആദ്യ സ്വകാര്യ സബ് ഓർബിറ്റൽ പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ച് സ്കൈ റൂട്ട് ഏറോസ്പേസ് വിസ്മയിപ്പിച്ചിരുന്നു, അതിന്റെ തുടർച്ചയാണ് ഈ ദൗത്യം.
പരീക്ഷണ വിക്ഷേപണം, ലക്ഷ്യം ചരിത്രം
വിക്രം-1 പരീക്ഷണ റോക്കറ്റാണ് കമ്പനി രൂപകല്പന ചെയ്തിരിക്കുന്നത്. ഇസ്രോയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഈ റോക്കറ്റ് വിജയിച്ചാലും ഇല്ലെങ്കിലും ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ ഇടംപിടിക്കും. നിർണ്ണായകമായ ഇൻഫ്ലൈറ്റ് ഡാറ്റകൾ ശേഖരിക്കാനാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. റോക്കറ്റിന്റെ രൂപകല്പന, പ്രൊപ്പൽഷൻ സിസ്റ്റം, ഗൈഡൻസ് കൺട്രോൾ സംവിധാനങ്ങൾ എന്നിവയുടെ ഗുണവും പ്രവർത്തനക്ഷമതയും യഥാർത്ഥ അന്തരീക്ഷത്തിൽ പരിശോധിക്കുകയാണ് ചെയ്യുന്നത്.
മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിലുള്ള ഈ ദൗത്യത്തിൽ പ്രവർത്തിക്കുന്ന ‘കലാം എൻജിൻ’ ആണ് വിക്രം-1ന്റെ ഹൃദയം. ഭൂമിയിൽ നിന്ന് കുതിച്ചുയരാനും അന്തരീക്ഷ വായുവിന്റെ മറികടന്ന് ലക്ഷ്യത്തിലേക്ക് കുതിക്കാനും 85 സെക്കൻഡ് മാത്രം പ്രവർത്തിക്കുന്ന 235 കിലോ ന്യൂട്ടൺ വാക്വം ത്രസ്റ്റ് ശക്തിയാണ് ഈ എൻജിൻ നൽകുന്നത്.
പുതിയ സാങ്കേതിക വിദ്യയുമായി വിക്രം-1
പരമ്പരാഗത ഇസ്രോ സംവിധാനങ്ങളും രീതികളും വിട്ട് പൂർണ്ണമായും ന്യൂജെൻ രീതിയിലാണ് സ്കൈ റൂട്ടിന്റെ പ്രവർത്തനം. കാർബൺ കോംപോസൈറ്റിൽ നിർമ്മിച്ചിരിക്കുന്നതിനാൽ വിക്രം-1ന് ഭാരം വളരെ കുറവാണ്. ദൗത്യത്തിനിടയുണ്ടാകുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഇ.പി.ഡി.എം സിന്തറ്റിക് റബ്ബറിന്റെ ആന്തരിക ചട്ടക്കൂടുണ്ട്. അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത് തന്നെ ഗതി നിയന്ത്രിക്കാൻ കഴിയുന്ന ഫ്ലെക്സിബിൾ നോസിൽ സാങ്കേതിക വിദ്യയും പുതിയതാണ്. 350 കിലോ തൂക്കമുള്ള പേലോഡിനെ ലോവർ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാനാണ് വിക്രം റോക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി സ്കൈ റൂട്ട് ഏറോസ്പേസ് ഔദ്യോഗിക വെബ്സൈറ്റും, ബഹിരാകാശ ദൗത്യങ്ങളെ കുറിച്ച് അറിയാൻ ഇസ്രോ വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.
കൂടുതല്‍ വാർത്തകൾക്കായി ഞങ്ങളുടെ ചാനല്‍ ഫോളോ ചെയ്യുക. Read more…https://periya.in/vizhinjam-port-stake-transfer-controversy-pinarayi-vijayan/















Leave a Reply