റീൽസ് വീഡിയോ പകർത്താൻ വാട്ടർ ടാങ്കിന് മുകളിൽ കയറി; പടികൾ തകർന്നു വീണ് കുട്ടിക്ക് ദാരുണാന്ത്യം

റീൽസ് വീഡിയോ

റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗറിൽ പത്ത് വയസ്സുകാരൻ മരിച്ചു. അഞ്ച് കുട്ടികൾ ചേർന്ന് റീൽസ് എടുക്കാനായി ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്കിന് മുകളിൽ കയറുകയും, താഴേക്ക് ഇറങ്ങുന്നതിനിടെ ടാങ്കിന്റെ പടികൾ തകർന്ന് മൂന്ന് പേർ താഴെ വീഴുകയുമായിരുന്നു.

സിദ്ധാർത്ഥ് (10) എന്ന കുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഗോലു (12), സണ്ണി (14) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
കാശിറാം കോളനിയിലുള്ള 30 വർഷത്തോളം പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ വാട്ടർ ടാങ്കിന് മുകളിലാണ് കുട്ടികൾ കയറിയത്. പടികൾ തകർന്ന് വീണ മൂന്ന് പേർക്ക് പുറമെ മറ്റ് രണ്ട് കുട്ടികൾ – പവൻ (14), ഷബാൻ (12) – ടാങ്കിന് മുകളിൽ കുടുങ്ങിപ്പോയി. ടാങ്കിന് ചുറ്റും വെള്ളക്കെട്ടും ചതുപ്പും നിറഞ്ഞ സ്ഥലമായതിനാൽ ഇവരെ രക്ഷപ്പെടുത്താൻ ആദ്യം അഗ്നിശമന സേന നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട
തുടർന്ന് ഞായറാഴ്ച പുലർച്ചെ ഗോരഖ്പൂരിൽ നിന്നുള്ള ഇന്ത്യൻ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റർ എത്തിയാണ് ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് എയർഫോഴ്സ് ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചത്. പരിക്കേറ്റ കുട്ടികൾ ഇപ്പോൾ ഗോരഖ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനായി അപകടകരമായ രീതിയിൽ വീഡിയോകൾ പകർത്തുന്നതിനെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കുട്ടികൾ പലപ്പോഴും ഇത്തരം സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ റീൽസ് ചിത്രീകരിക്കാൻ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
read more https://periya.in/israel-us-fighter-jet-deal-netanyahu-iran-warning/

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു