പെട്ടി ഓട്ടോ -യിൽ നിന്ന് തെറിച്ചുവീണ് 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പിതാവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരൻ മരിച്ചു. പാലക്കാട് കോതച്ചിറ പുത്തൻപീടിക സ്വദേശി ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിൻ ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ചാലിശ്ശേരി ആലിക്കരയിൽ വെച്ചായിരുന്നു അപകടം. പിതാവിനൊപ്പം ഓട്ടോ -യുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ വാഹനത്തിന്റെ ഡോർ അപ്രതീക്ഷിതമായി തുറക്കുകയും കുട്ടി പുറത്തേക്ക് തെറിച്ചു റോഡിൽ വീഴുകയുമായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് ചാലിശ്ശേരി പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കുട്ടിയുടെ അപ്രതീക്ഷിത വേർപാടിൽ നാട് ഒന്നടങ്കം നടുക്കത്തിലാണ്.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു