ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തിയ മൊട്ടയടി പരാമർശത്തിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിഷേധം അറിയിച്ചു. ഇത് വ്യക്തിഹത്യയാണെന്നും രാഷ്ട്രീയപരമായ മറുപടിയല്ലെന്നും സംഘടന വ്യക്തമാക്കി.
ബേപ്പൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പി.വി. അൻവർ നടത്തിയ വിവാദ പരാമർശത്തിനെതിരെ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ശക്തമായി രംഗത്തെത്തി. ബേപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് തോറ്റാൽ താൻ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന അൻവറിന്റെ വെല്ലുവിളിയാണ് പ്രതിഷേധത്തിന് കാരണമായത്. തല മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായോ പരിഹാസമായോ ചിത്രീകരിക്കുന്നതിനെ സംഘടന എതിർക്കുന്നു.
യഥാർത്ഥത്തിൽ തല മൊട്ടയടിച്ച് സ്റ്റൈലായി നടക്കുന്നത് ഒരു ‘ഫ്രീക്ക് ലുക്കാ’ണെന്നും, അൻവറിന് അത്രയും ധൈര്യമുണ്ടെങ്കിൽ തല പകുതി മൊട്ടയടിച്ച് നടക്കാനാണ് നോക്കേണ്ടതെന്നും സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം അംഗങ്ങളുള്ള തങ്ങളുടെ സംഘടനയിൽ വിമാനം ഓടിക്കുന്നവർ മുതൽ കർഷകർ വരെ അഭിമാനത്തോടെ മൊട്ടയടിച്ച് നടക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിച്ചു. വ്യക്തികളുടെ രൂപത്തെ പരിഹസിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നാണ് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ നിലപാട്. അൻവറിന്റെ ഈ മൊട്ടയടി പരാമർശം ഒരു വിഭാഗം ആളുകളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നും രാഷ്ട്രീയ സംവാദങ്ങൾ കൂടുതൽ നിലവാരമുള്ളതാകണമെന്നും സംഘടന ആവശ്യപ്പെട്ടു. read more https://periya.in/madhya-pradesh-cruise-boat-sinks-omkareshwar/

















Leave a Reply