കോഴിക്കോട് മേപ്പയ്യൂരിൽ കൂൾ ലിപ് വേട്ട: നടന്ന സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മേപ്പയൂർ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ വൻ ലഹരിശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ നീക്കത്തിലൂടെ വലിയൊരു ലഹരി വിപണന ശൃംഖലയാണ് തകർക്കപ്പെട്ടത്.
പിടികൂടിയവരിൽ നിന്നും 7500 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. വിപണിയിൽ ഏകദേശം 5 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ ഉൽപ്പന്നങ്ങൾ. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ READ Mകേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നു ഇവ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ
.
READ MOREhttps://periya.in/csk-vs-gt-sanju-samson-shubman-gill-ipl-2026-match-preview/














Leave a Reply