അരമണിക്കൂർ ലോഡ് ഷെഡിങ് ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. കടുത്ത വേനലും വൈദ്യുതി ലഭ്യതയിലെ കുറവും മൂലം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തുക.
കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ഈ നിയന്ത്രണം സംബന്ധിച്ച അന്തിമ ധാരണയായത്. പീക്ക് അവറുകളിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത്
ഗ്രിഡിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് അരമണിക്കൂർ ലോഡ് ഷെഡിങ് വഴി കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത സമയങ്ങളിലായാകും ഈ നിയന്ത്രണം വരിക.
സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾക്കിടയിൽ പ്രഖ്യാപിക്കപ്പെട്ട ലോഡ് ഷെഡിങ് ജനജീവിതത്തെ ബാധിക്കാനിടയുണ്ട്. വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് അധികൃതർ അഭ്യർത്ഥിച്ചു. സാഹചര്യം മെച്ചപ്പെടുന്നത് വരെ ഷെഡിങ് തുടരാനാണ് നിലവിലെ തീരുമാനം. read more https://periya.in/kerala-high-court-suo-moto-case-on-hartal-violence/

















Leave a Reply