കണ്ണൂരിൽ പാമ്പ് കടിയേറ്റെന്ന് സംശയത്തെ തുടർന്ന് തളിപ്പറമ്പ് സ്വദേശിയായ യുവതി മരണപ്പെട്ടു. തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശിനിയായ ഷീബ (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടുമുറ്റത്ത് വെച്ചാണ് പാമ്പ് കടിയേറ്റതെന്ന് കരുതുന്നു. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. READ MOREhttps://periya.in/swiss-flight-catches-fire-delhi-airport-engine-failure-injured/

















Leave a Reply