ആഗോള സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ജെപി മോർഗൻ ചേസിനെ പ്രതിക്കൂട്ടിലാക്കി ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ നൽകിയ ലൈംഗിക പീഡന പരാതി പുറത്തുവന്നു. ബാങ്കിന്റെ ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായ ലോർണ ഹാജ്ദിനി തന്നെ വംശീയമായും ലൈംഗികമായും അതിക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവാവ് ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കുന്നത്. 2024 മുതൽ താൻ നേരിട്ട നരകയാതനകൾ വിവരിച്ചുകൊണ്ടാണ് യുവാവ് കോടതിയിൽ പരാതി നൽകിയത്.
തനിക്ക് വഴങ്ങിയില്ലെങ്കിൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്നും പ്രമോഷൻ തടയുമെന്നും ലോർണ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ‘ബ്രൗൺ ബോയ് ഇന്ത്യൻ’ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിക്കുകയും, മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. യുവാവിന്റെ വീട്ടിലെത്തി ഭാര്യയുടെ മുൻപിൽ വെച്ച് വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ഏഷ്യക്കാരിയായ ഭാര്യയെ വംശീയമായി പരിഹസിക്കുകയും ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഈ വിഷയത്തിൽ ബാങ്ക് അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും അവർ അത് ഗൗരവമായി എടുത്തില്ലെന്ന് യുവാവ് ആരോപിക്കുന്നു. കൃത്യമായ തെളിവില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് ഇത് തള്ളുകയായിരുന്നു. പീഡനവിവരം പുറത്തുവന്നതോടെ യുവാവിന് ജോലി നഷ്ടമായെങ്കിലും കുറ്റാരോപിതയായ ലോർണ ഇപ്പോഴും ബാങ്കിൽ തുടരുന്നുണ്ട്. മാനസികമായും സാമ്പത്തികമായും താൻ വലിയ തകർച്ച നേരിട്ടതായും ഇതിന് ബാങ്കും ഉദ്യോഗസ്ഥയും നഷ്ടപരിഹാരം നൽകണമെന്നുമാണ് യുവാവിന്റെ ആവശ്യം. 15 വർഷമായി ജെപി മോർഗനിൽ ജോലി ചെയ്യുന്ന ലോർണയ്‌ക്കെതിരായ ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. കോർപ്പറേറ്റ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുന്നു.
read more http://periya.in/thamarassery-missing-cancer-patient-police-help/














Leave a Reply