വാഹനങ്ങൾ പൊളിക്കാൻ ഇനി എളുപ്പവഴി! കേന്ദ്രസർക്കാരിന്റെ വെഹിക്കിൾ സ്ക്രാപ്പിങ് പോളിസി (Vehicle Scrapping Policy) പ്രകാരം പഴയ വാഹനം പൊളിക്കുമ്പോൾ പുതിയ വാഹനം വാങ്ങുമ്പോൾ വൻ നികുതി ഇളവുകൾ ലഭ്യമാകും.
കാലാവധി പൂർത്തിയായ വാഹനങ്ങൾ പൊളിക്കുന്നത് പലപ്പോഴും വാഹന ഉടമകൾക്ക് തലവേദനയാകാറുണ്ട്. എന്നാൽ, നിലവിൽ ഇത്തരം വാഹനങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന പഴയ രീതികൾക്ക് മാറ്റം വരികയാണ്. കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ വെഹിക്കിൾ സ്ക്രാപ്പിങ് പോളിസി (Vehicle Scrapping Policy) പ്രകാരം, അംഗീകൃത വാഹന പൊളിക്കൽ കേന്ദ്രങ്ങൾ അഥവാ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) വഴി സുരക്ഷിതമായി വാഹനങ്ങൾ പൊളിക്കാൻ സാധിക്കും.
വാഹനങ്ങൾ പൊളിക്കാൻ എളുപ്പവഴി: RVSF-ന്റെ പങ്കെന്ത്?
പഴയ വാഹനങ്ങൾ കേവലം ഇരുമ്പ് വിലയ്ക്ക് വിൽക്കുന്നതിന് പകരം, അംഗീകൃത RVSF കേന്ദ്രങ്ങളിൽ നൽകി നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഉടമകൾക്ക് ഒഴിവാകാം. കേരളത്തിൽ ഇപ്പോൾ മൂന്ന് RVSF കേന്ദ്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്:
- ചേർത്തല (SILK RVSF SOUTH ZONE)
- എടപ്പാൾ (SIMCO RVSF PRIVATE LIMITED & KSRTC)
- മയ്യിൽ (കണ്ണൂർ) (SILK RVSF NORTH ZONE)
പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവുകൾ
അംഗീകൃത കേന്ദ്രങ്ങളിൽ വാഹനം പൊളിക്കുമ്പോൾ ലഭിക്കുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്’ (Certificate of Deposit-CoD) ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിൽ വൻ ഇളവുകൾ ലഭിക്കും. ഈ CoD കൈമാറ്റം ചെയ്യാൻ സാധിക്കുന്നതാണ് (tradeable). പഴയ വാഹനം പൊളിച്ചു ലഭിക്കുന്ന CoD ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന നികുതി ഇളവുകൾ ഇങ്ങനെയാണ്:
- റജിസ്ട്രേഷൻ ഫീസിന് ഇളവ് ലഭിക്കും.
- സ്വകാര്യ വാഹനങ്ങൾക്ക് റോഡ് ടാക്സിന് 15% വരെ ഇളവ് (15 വർഷത്തേക്ക്).
- കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 10% വരെ റോഡ് ടാക്സ് ഇളവ് (5 വർഷത്തേക്ക്).
നിയമപരമായ നടപടിക്രമങ്ങൾ
CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ഇളവുകൾ പ്രയോജനപ്പെടുത്തണം. കാലാവധി കഴിഞ്ഞ CoD സ്വീകാര്യമല്ല. RVSF കേന്ദ്രത്തിൽ വാഹനം പൊളിച്ച ശേഷം, വാഹന ഉടമയ്ക്ക് ‘സർട്ടിഫിക്കറ്റ് ഓഫ് വെഹിക്കിൾ സ്ക്രാപ്പിങ്’ (Certificate of Vehicle Scrapping) ലഭിക്കും. ഇതിലൂടെ വാഹനത്തിന് മേലുള്ള ബാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാനും, ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും സാധിക്കും.
കൂടുതൽ വിവരങ്ങൾക്കായി [suspicious link removed] സന്ദർശിക്കാവുന്നതാണ്. വാഹനം പൊളിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിവാഹൻ സേവാ പോർട്ടലിലും ലഭ്യമാണ്.
കൂടുതല്‍ വാർത്തകൾക്കായി ഞങ്ങളുടെ ചാനല്‍ ഫോളോ ചെയ്യുക. Read more…https://periya.in/sprouted-garlic-safety-storage-tips/















Leave a Reply