സിനിമ നിർമ്മാണരംഗത്തെ കനത്ത തകർച്ചയെത്തുടർന്ന് താൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് തുറന്നുപറഞ്ഞ് നടൻ സുബീഷ് സുധി. ഈ പ്രതിസന്ധികൾ താങ്ങാനാവാതെ രണ്ടുതവണ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്. സുഹൃത്തുക്കളുടെയും പോലീസിന്റെയും ഇടപെടൽ മൂലമാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
താാൻ നായകനായി അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന സിനിമയുടെ പരാജയമാണ് തന്നെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ വിതരണാവകാശത്തിനായി ബോംബെയിൽ പോയപ്പോൾ ഏജന്റുമാർ പണം വാങ്ങി പറ്റിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കടം നൽകിയവർ നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടിരിക്കുകയാണ്. വീട് ജപ്തി നടപടികളിലാണ്. ജീവിതത്തിലെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന പലരും ഈ പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ടതായും അദ്ദേഹം വേദനയോടെ പങ്കുവെച്ചു. കടബാധ്യതകൾ തീർക്കാനായി താൻ ഇപ്പോഴും കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് സുബീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. READ MORE https://periya.in/film-set-internal-committee-rules/














Leave a Reply