Breaking news: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവയ്പ്പുണ്ടായ സാഹചര്യത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റിന്റെ മുൻപത്തെ പരാമർശം വലിയ ചർച്ചയാകുന്നു. ട്രംപിന്റെ പ്രസംഗത്തെ കുറിച്ച് സംസാരിക്കവെ “ഇന്ന് രാത്രി തീപാറും” (there will be some shots fired tonight) എന്ന് കരോലിൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഹിൽട്ടൺ ഹാളിന് പുറത്ത് വെടിവയ്പ്പുണ്ടായതോടെ ട്രംപിനെയും ജെ.ഡി. വാൻസിനെയും സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമിയെ പിടികൂടിയെന്നും ട്രംപ് അറിയിച്ചു. കരോലിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ സംഭവിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
















Leave a Reply