ഫൈബ്രോമയാള്‍ജിയ എന്താണ്? ശരീരമാസകലം വേദനയുണ്ടാക്കുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് അറിയുക.
ഫൈബ്രോമയാള്‍ജിയ (Fibromyalgia) എന്നത് വൈദ്യശാസ്ത്രത്തിലെ ഏറ്റവും ആശ്ചര്യകരവും തെറ്റിദ്ധരിക്കപ്പെട്ടതുമായ അവസ്ഥകളില്‍ ഒന്നാണ്. ചലച്ചിത്രതാരം അനശ്വര രാജന്റെ സഹോദരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഐശ്വര്യ രാജന്‍ തനിക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് ഫൈബ്രോമയാള്‍ജിയ എന്ന രോഗം വീണ്ടും ചർച്ചയാകുന്നത്. ശരീരമാസകലം വേദനയുണ്ടാക്കുന്ന ഈ അവസ്ഥ പലപ്പോഴും രോഗികള്‍ക്ക് വലിയ മാനസിക പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
എന്താണ് ഫൈബ്രോമയാള്‍ജിയ?
ഫൈബ്രോമയാള്‍ജിയ ബാധിച്ച ലക്ഷക്കണക്കിന് ആളുകള്‍ ലോകമെമ്പാടുമുണ്ട്. മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്. സ്ത്രീ-പുരുഷ അനുപാതം പരിശോധിച്ചാല്‍ 9:1 എന്ന നിരക്കിലാണ് രോഗം കണ്ടുവരുന്നത്. ശരീരത്തിലുടനീളമുള്ള കഠിനമായ വേദനയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി കരുതുന്നത്. കൂടാതെ, അമിതമായ ക്ഷീണം, ഉറക്കമില്ലാത്ത രാത്രികള്‍, വയറുവേദന, മനസ്സിന്റെ മരവിപ്പ് എന്നിവയും ഫൈബ്രോമയാള്‍ജിയയുടെ ഭാഗമായി അനുഭവപ്പെടാം. പലപ്പോഴും രക്തപരിശോധനകളിലോ സ്‌കാനുകളിലോ എക്‌സ്-റേകളിലോ ഈ രോഗം കണ്ടെത്താന്‍ കഴിയാറില്ല എന്നതാണ് രോഗികളെയും ഡോക്ടർമാരെയും ഒരുപോലെ വലയ്ക്കുന്നത്.
രോഗത്തെ ബാധിക്കുന്ന നാല് പ്രധാന ഘടകങ്ങള്‍
വൈദ്യശാസ്ത്രപരമായി ഫൈബ്രോമയാള്‍ജിയ താഴെ പറയുന്ന നാല് ഘടകങ്ങളുടെ സമ്മിശ്രണമായാണ് കണക്കാക്കുന്നത്:
- മനഃശാസ്ത്രപരമായ ഘടകങ്ങള്‍
- ജനിതകമായ ഘടകങ്ങള്‍
- Neurobiological ഘടകങ്ങള്‍
- പാരിസ്ഥിതിക ഘടകങ്ങള്‍
രോഗനിർണ്ണയത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മൂന്നുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ വേദനയും, ശരീരത്തിലെ 18 ടെന്‍ഡര്‍ പോയിന്റുകളില്‍ കുറഞ്ഞത് 11 എണ്ണത്തിലും അനുഭവപ്പെടുന്ന വേദനയും രോഗനിർണ്ണയത്തിൽ പ്രധാനമാണ്. കഴുത്ത്, തോള്‍, നെഞ്ച്, ഇടുപ്പ്, കൈകാല്‍മുട്ട് എന്നിവിടങ്ങളിലാണ് ഈ ടെന്‍ഡര്‍ പോയിന്റുകള്‍ പ്രധാനമായും കാണപ്പെടുന്നത്. രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന ഈ പോയിന്റുകളിൽ നേരിയ മര്‍ദ്ദം പ്രയോഗിക്കുമ്പോൾ രോഗിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു.
ചികിത്സാരീതികളും പ്രതിരോധവും
ഫൈബ്രോമിയല്‍ജിയയ്ക്ക് സാര്‍വ്വത്രികമായി അംഗീകരിച്ച ഒരേയൊരു ചികിത്സാരീതി നിലവിലില്ല. ചികിത്സയോടുള്ള ശരീരത്തിന്റെ പ്രതികരണവും കുറവായിരിക്കാം. എങ്കിലും ചില ചികിത്സാ പദ്ധതികള്‍ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
- ചികിത്സാ പദ്ധതികള്‍: മരുന്നുകള്‍, രോഗികളില്‍ അവബോധം സൃഷ്ടിക്കല്‍, എയ്‌റോബിക് എക്‌സര്‍സൈസ്, Cognitive Behavioral Therapy (CBT) എന്നിവ ചേർന്ന ചികിത്സാ പദ്ധതികൾ ഫലപ്രദമാണ്.
- മരുന്നുകൾ: രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുത്താന്‍ 3-6 മാസം വരെ Antidepressants, Anti-എപിലെപ്റ്റിക് മരുന്നുകള്‍ പരീക്ഷിക്കാവുന്നതാണ്. സാധാരണ വേദനസംഹാരികള്‍ ഫൈബ്രോമയാള്‍ജിയയില്‍ വലിയ ആശ്വാസം നല്‍കുന്നില്ല.
- വ്യായാമം: Cardio-Vascular വ്യായാമങ്ങള്‍ പ്രതിരോധ പരിശീലനവുമായി സംയോജിപ്പിക്കുന്നത് ശാരീരികക്ഷമത വര്‍ധിപ്പിക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. ദീര്‍ഘകാല ജല അധിഷ്ഠിത വ്യായാമം പ്രയോജനകരമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
- ജീവിതശൈലി: എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ (Happiness hormone) കുറവ് ഈ രോഗികളിൽ കാണപ്പെടുന്നു. വിഷാദം, ഉത്കണ്ഠ, ജീവിതസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നത് രോഗത്തെ ഒരു പരിധിവരെ നേരിടാൻ സഹായിക്കും.
കൂടുതൽ ആരോഗ്യ വിവരങ്ങൾക്കായി കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. മാനസികാരോഗ്യ സംബന്ധമായ സേവനങ്ങൾക്ക് നിംഹാൻസ് (NIMHANS) വെബ്സൈറ്റും പ്രയോജനപ്പെടുത്താം. രോഗത്തെക്കുറിച്ച് കൃത്യമായ അവബോധം വളർത്തുന്നതിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഈ അവസ്ഥയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കും.
കൂടുതല്‍ വാർത്തകൾക്കായി ഞങ്ങളുടെ ചാനല്‍ ഫോളോ ചെയ്യുക. Read more…https://periya.in/actress-ilavarasi-career-family-life-journey/















Leave a Reply